മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി വിവേക് ഗോപന്‍, 'വണ്‍' ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 മാര്‍ച്ച് 2021 (17:03 IST)

മമ്മൂട്ടി കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി എത്തുന്ന വണില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി വിവേക് ഗോപന്‍. റോഷന്‍ അലക്‌സ് എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു കൊണ്ട് അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മധുവിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ മമ്മൂട്ടി കൈമാറി. റിട്ട.പ്രൊഫസര്‍ വാസുദേവ പണിക്കറായി മധു വേഷമിടുന്നു.

പ്രതിപക്ഷ നേതാവായി മുരളി ഗോപിയും മുഖ്യമന്ത്രിയുടെ ഗണ്‍മാനായി ബിനു പപ്പുവും കേരളത്തിന്റെ സ്പീക്കറായി സിദ്ദിഖും ചിത്രത്തില്‍ അഭിനയിക്കുന്നു.നിമിഷ സജയന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, മമ്മുകോയ, സിദ്ദിഖ്, ബാലചന്ദ്ര മേനോന്‍, സലിം കുമാര്‍, മധു, രഞ്ജിത്ത്, മാത്യു തോമസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :