തെലുങ്ക് സിനിമയില്‍ നിന്നും പുത്തന്‍ താരോദയം !'ഹനുമാന്‍' വിജയമായതോടെ പ്രതിഫലം ഉയര്‍ത്തി തേജ സജ്ജ

Teja Sajja
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (12:54 IST)
Teja Sajja
2024ലെ ആദ്യം സര്‍പ്രൈസ് ഹിറ്റായിരുന്നു തെലുങ്കില്‍ നിന്ന് എത്തിയ ഹനുമാന്‍.സംക്രാന്തി റിലീസായി പ്രശ്‌നത്തിന് എത്തുമ്പോള്‍ മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍ കാരം, വെങ്കിടേഷിന്റെ സൈന്ധവ്, നാഗാര്‍ജുനയുടെ നാ സാമി രങ്ക തുടങ്ങിയ വമ്പന്‍ റിലീസുകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലും തിയറ്ററുകളില്‍ ആളെ കൂട്ടാന്‍ തേജ സജ്ജ എന്ന യുവനടനായി. തെലുങ്ക് സിനിമയിലെ ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ സമ്മാനിച്ച നടന്റെ താരമൂല്യം ഉയര്‍ന്നു.

തേജ സജ്ജയെ നായകനാക്കി കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ തെലുങ്കില്‍ നിന്ന് നിര്‍മ്മാതാക്കള്‍ മത്സരിക്കുകയാണ്.വന്‍ തുക തേജയ്ക്ക് പല നിര്‍മാതാക്കളും ഓഫര്‍ ചെയ്തു. എന്നാല്‍ പുതിയ സിനിമകളൊന്നും തേജ ഏറ്റെടുത്തിട്ടില്ല.

പാന്‍ ഇന്ത്യന്‍ റീച്ചിന് അനുസരിച്ചുള്ള സിനിമ മാത്രമേ അടുത്തതായി നടന്‍ തിരഞ്ഞെടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.ഒരു കോടിയാണ് നിലവില്‍ നടന്റെ പ്രതിഫലം.എന്നാല്‍ ഹനുമാന്റെ വമ്പന്‍ വിജയത്തോടെ താരം പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണ്.

അഞ്ച് കോടി രൂപയാണ് തേജ സജ്ജ ഇപ്പോള്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഈ തുക നല്‍കാമെന്ന് ചില നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.









അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :