രജനികാന്ത് തരംഗം ഗുണം ചെയ്തില്ലേ?'ലാല്‍ സലാം' ആദ്യ ഞായറാഴ്ച നേടിയ കളക്ഷന്‍

Lal Salaam
Lal Salaam
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (10:31 IST)
വിഷ്ണു വിശാല്‍ നായകനായി എത്തിയ 'ലാല്‍ സലാം'വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ വിഷ്ണു രജനീകാന്തിനൊപ്പം സ്‌ക്രീന്‍ സ്പേസ് പങ്കിട്ടു. എന്നാല്‍ സിനിമയ്ക്ക് ആദ്യം മുതലേ സമിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഫെബ്രുവരി 9ന് പ്രദര്‍ശനത്തിനെത്തിയ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.

റിലീസായുള്ള ആദ്യ ഞായറാഴ്ച പോലും വലിയ കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായില്ല.ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി 2.93 കോടി കളക്ഷനാണ് ഞായറാഴ്ച നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ആദ്യ ദിവസം 3.55 കോടിയും രണ്ടാം ദിവസം 3.25 കോടിയും നേടാന്‍ ചിത്രത്തിനായി. മൂന്ന് ദിവസങ്ങള്‍ കൊണ്ട് ഇന്ത്യ ഗ്രോസ് കളക്ഷന്‍ 9.73 കോടിയാണ്. തമിഴ് പതിപ്പിന് തിയറ്ററുകളിലെ ഒക്യുപന്‍സി 29.24 ശതമാനവും തെലുങ്ക് ഷോകള്‍ക്ക് 15.24 ശതമാനം ഒക്യുപെന്‍സിയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐശ്വര്യ തന്നെയാണ്. സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീണ്‍ ഭാസ്‌കര്‍, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനല്‍ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലന്‍, പിആര്‍ഒ: ശബരി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :