'വയലന്‍സ് നിറഞ്ഞ ആക്ഷന്‍ സീക്വന്‍സുകള്‍ ഒഴിവാക്കണം',ലോകേഷിനോട് രജനികാന്ത്,'തലൈവര്‍ 171' വന്ന മാറ്റം ഇതാണ്!

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (10:25 IST)
സിനിമ പ്രേമികള്‍ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് 'തലൈവര്‍ 171'.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ കഥയില്‍ വലിയ മാറ്റം വരുത്തിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നേരത്തെ തന്നെ തിരക്കഥയുടെ ജോലികള്‍ ആരംഭിച്ചിരുന്നു. ഫസ്റ്റ് ലൈന്‍ പറഞ്ഞപ്പോള്‍ സമ്മതം മൂളിയ രജനികാന്ത് കഥ ഡെവലപ്പ് ചെയ്ത് അവതരിപ്പിച്ചപ്പോള്‍ അത്ര ഇഷ്ടമായില്ലെന്നാണ് കേള്‍ക്കുന്നത്. ഒപ്പം കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുവാനും രജനികാന്ത് സംവിധായകന്‍ ലോകേഷിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.വളരെ വയലന്‍സ് നിറഞ്ഞ ആക്ഷന്‍ സീക്വന്‍സുകള്‍ ഒഴിവാക്കണമെന്ന് രജനികാന്ത് ലോകേഷ് കനകരാജിനോട് ആവശ്യപ്പെട്ടു എന്നാണ് കേള്‍ക്കുന്നത്.രജനികാന്തിനൊപ്പം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം ഒരു ആക്ഷന്‍ ഡ്രാമയായിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മയക്കുമരുന്ന് ഇല്ലാത്ത സിനിമയായിരിക്കും ഇതെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ചിത്രത്തില്‍ വിജയ് സേതുപതിക്കായി ഒരു പ്രധാന വേഷം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. വിജയ് സേതുപതി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

'തലൈവര്‍ 171'ല്‍ ഒരു വേഷം ചെയ്യുന്നതിനെക്കുറിച്ച് ശിവകാര്‍ത്തികേയന്‍ പറഞ്ഞത് തനിക്ക് ഇതുവരെയും ഒരു കോളും ലഭിച്ചിട്ടില്ല എന്നാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :