'നിങ്ങളോട് ആരാ അതൊക്കെ പറഞ്ഞത്?'; ഭ്രമയുഗത്തില്‍ നായകനാണോ എന്ന ചോദ്യത്തിനു അര്‍ജുന്‍ അശോകന്‍

ഹൊറര്‍ ത്രില്ലര്‍ ഴോണറിലാണ് ഭ്രമയുഗം എത്തുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാകും ചിത്രം റിലീസ് ചെയ്യുക

Bramayugam, Mammootty, Bramayugam Climax leaked, Mammootty in Bramayugam, Bramayugam Film Review, Cinema News, Webdunia Malayalam
Bramayugam
രേണുക വേണു| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (11:31 IST)

ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഭ്രമയുഗം' ഫെബ്രുവരി 15 നു തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭ്രമയുഗത്തില്‍ മമ്മൂട്ടി വില്ലനും അര്‍ജുന്‍ അശോകന്‍ നായകനും ആണെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അര്‍ജുന്‍ അശോകന്‍.

'മമ്മൂക്കയുടെ നായകനായാണ് ഭ്രമയുഗത്തില്‍ എത്തുന്നതെന്ന് കേട്ടല്ലോ' എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു അര്‍ജുന്‍ മറുപടി നല്‍കുകയായിരുന്നു. ' എടാ ഇതൊക്കെ ആരാ നിങ്ങളോട് പറഞ്ഞത്? നിങ്ങള്‍ ഓരോന്ന് വെറുതെ പറയുകയാണ്. ഞങ്ങള്‍ സിനിമയിലെ ആരും ഇങ്ങനെ പറഞ്ഞിട്ടില്ല,' അര്‍ജുന്‍ അശോകന്‍ പ്രതികരിച്ചു.

ഹൊറര്‍ ത്രില്ലര്‍ ഴോണറിലാണ് ഭ്രമയുഗം എത്തുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാകും ചിത്രം റിലീസ് ചെയ്യുക.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :