ഷെയ്ന്‍ നിഗത്തിനൊപ്പം രേവതി, നിഗൂഢതകള്‍ ഒളിപ്പിച്ച് 'ഭൂതകാലം' ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (09:02 IST)

ഷെയ്ന്‍ നിഗത്തിന് മുന്നില്‍ നിരവധി ചിത്രങ്ങളാണ്. നടന്റെ പുതിയ ചിത്രമായ ഭൂതകാലത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രാഹുല്‍ സദാശിവന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രേവതിയും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈജു കുറുപ്പും സിനിമയിലുണ്ട്.
രാഹുല്‍ സദാശിവനൊപ്പം ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.ഷെയ്ന്‍ നിഗം നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. ഷെയ്ന്‍ നിഗം ഫിലിംസിന്റെയും ബാനറില്‍ സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ഭാര്യ തെരേസ റാണി, ഷെയ്ന്‍ നിഗത്തിന്റെ മാതാവ് സുനില ഹബീബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗോപി സുന്ദറിന്റേതാണ് പശ്ചാത്തല സംഗീതം.ഷെഹ്നാദ് ജലാല്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :