നസ്രിയ തമിഴിലേക്ക്, ഇനി നടി സൂര്യയുടെ നായിക ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (15:09 IST)
സൂര്യയുടെ നായികയായി നടി നസ്രിയ തമിഴിലേക്ക്. സൂരറൈ പോട്ര് എന്ന സിനിമയ്ക്ക് ശേഷം നടന്‍ ഒപ്പം സംവിധായിക സുധ കൊങ്ങര വീണ്ടും കൈകോര്‍ക്കുന്നു. സൂര്യ 43 താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നസ്രിയയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതാദ്യമായാണ് നസ്രിയ സൂര്യയുടെ നായികയാകുന്നത്. ദുല്‍ഖറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ സൂര്യ തയ്യാറായി എന്നും കേള്‍ക്കുന്നു. എന്നാല്‍ ഈ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല.

ഒരു തമിഴ് മാധ്യമത്തിന് സുധ കൊങ്ങര നല്‍കിയ അഭിമുഖത്തിനിടെയാണ് സൂര്യയുടെ കൂടെ ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് പറഞ്ഞത്. ഇതൊരു ബയോപിക് സിനിമയാണെന്നും എല്ലാവര്‍ക്കും ഇഷ്ടമാകും എന്നാണ് വിശ്വാസം എന്നും സംവിധായിക പറഞ്ഞു.


നിലവില്‍ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. 2024ല്‍ സിനിമ പ്രദര്‍ശനത്തിന് എത്തും.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :