വിവാഹം കഴിഞ്ഞ കാര്യം മറന്ന് ദീപിക പദുക്കോൺ; വൈറൽ വീഡിയോ

Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (12:08 IST)
കഴിഞ്ഞ നവംബറിലാണ് പദുക്കോണും രൺ‌വീർ സിങ്ങും വിവാഹിതരായത്. ‘ദ ലിവ് ലോങ് ലാഫ് ഫൌണ്ടേഷൻ’ എന്ന സന്നദ്ധ സംഘടനയുടെ ഭാഗമായി ഒരു പരിപാടിക്കിടെ തന്റെ വിവാഹവുമായി ബന്ധപ്പെട്ട് ദീപിക നടത്തിയ ഒരു അഭിപ്രായമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

യഥാർത്ഥ ജീവിതത്തിൽ താൻ ചെയ്തുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങൾ എന്തെല്ലാമാണെന്ന്, തന്റെ ജീവിതത്തിൽ താൻ ആരെല്ലാമാണെന്ന് ദീപിക പറയുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ‘ഞാനൊരു മകളാണ്, സഹോദരിയാണ്, ഒരു അഭിനേത്രിയാണ്....’ എന്ന് പറഞ്ഞ ശേഷം അടുത്തതെന്തെന്ന് ദീപിക ആലോചിച്ച സമയത്ത് അവതാരക ഓർമിപ്പിക്കുന്നത് ‘ഒരു ഭാര്യ’ എന്നാണ്.

അവതാരകയുടെ മറുപടിയിൽ ഒരു നിമിഷം ദീപിക അന്തം‌വിട്ടിരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ‘ഞാനൊരു ഭാര്യ കൂടെയാണ്. ദൈവമേ, ഞാൻ മറന്നു!’ എന്നും ദീപിക ഓഡിയൻസിനോടെന്ന വണ്ണം പറയുന്നുണ്ട്. ഏതായാലും ദീപികയുടെ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.













: I am a daughter, I am a sister, I am an actor Host : a wife?? Deepika : ohh i forgot that




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :