സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് വിനയത്തോടെ കൈകൂപ്പുന്ന നടനാണദ്ദേഹം: നയൻ‌താര

Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (15:04 IST)
തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻ‌താര. ബിഗ് ബജറ്റ് സിനിമകൾ പോലും വിജയിപ്പിക്കാൻ കഴിയുന്ന ഒരേയൊരു നടിയും ഇപ്പോൾ നയൻസ് ആണ്. 70ഓളം സിനിമകളില്‍ നായികയായി വേഷമിട്ടു കഴിഞ്ഞു. എല്ലാം മികച്ച ചിത്രങ്ങള്‍ തന്നെ. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ സൂപ്പര്‍സ്റ്റാറുകളുടെ നായികയായി തിളങ്ങി.

പൊതുവെ അഭിമുഖങ്ങളൊന്നും നൽകുന്ന ആളല്ല നയൻസ്. എന്നാൽ, അടുത്തിടെ താരം നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നന്മയും എളിമയും ഉള്ള നടന്‍ ആരാണെന്ന് ചോദിച്ചപ്പോൾ രജനികാന്ത് എന്നായിരുന്നു താരത്തിന്റെ മറുപടി.

‘സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വിനയത്തോടെ അദ്ദേഹം സംസാരിക്കൂ എന്നാണ് താരം പറയുന്നത്. സ്ത്രീകളോട് വളരെയധികം വിനയം കാണിക്കുന്ന മനുഷ്യനാണ്‘ അദ്ദേഹമെന്ന് നയന്‍സ് പറയുന്നു.

നയന്‍താരയുടെ പുതിയ മലയാള ചലച്ചിത്രം ലവ് ആക്ഷന്‍ ഡ്രാമ തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമേ നയന്‍താര മലയാള ചിത്രം ചെയ്യാറുള്ളൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :