കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 4 മെയ് 2021 (17:26 IST)
തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളിലൊരാളാണ് നമിത. 'ബ്ലാക്ക് സ്റ്റാലിയണ്‍', 'പുലിമുരുകന്‍' എന്നീ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇനിയും മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യുവാനുളള ആഗ്രഹം
നമിത പ്രകടിപ്പിച്ചു. അത് മോളിവുഡില്‍ തനിക്ക് ഏറെ ഇഷ്ടമുള്ള നടനായനായ പൃഥ്വിരാജിനൊപ്പം ആയാല്‍ കൊള്ളാമെന്ന് നടി അടുത്തിടെ ഒരു അഭിമുഖത്തിലൂടെ പറഞ്ഞു.
ഗംഭീര തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് നമിത.ഒരു നായയെ കേന്ദ്ര കഥാപാത്രമായി സസ്പെന്‍സ് ത്രില്ലര്‍ നടി നിര്‍മ്മിച്ചു. അതില്‍ ശ്രദ്ധേയമായ ഒരു വേഷത്തില്‍ നടി അഭിനയിച്ചിട്ടുണ്ട്.ഒരു യഥാര്‍ത്ഥ അതിജീവന കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി ഈ സിനിമ നിര്‍മ്മിച്ചത്.മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡയിലും ചിത്രം റിലീസ് ചെയ്യും. രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ആര്‍എല്‍ രവിയും മാത്യു സ്‌കറിയയും ചേര്‍ന്നാണ്.