അനുബന്ധ വാര്‍ത്തകള്‍
- Trailer | ത്രില്ലടിപ്പിച്ച് 'നല്ല നിലാവുള്ള രാത്രി', ട്രെയിലര്‍ പുറത്തുവിട്ട് പൃഥ്വിരാജ്
- അവർക്കൊന്നും രാത്രി ഉറക്കമില്ല, സെറ്റിലെത്തുക 11 മണിക്ക്: സിനിമയിലെ രാസലഹരി ഉപയോഗം നിയന്ത്രിക്കണമെന്ന് സാന്ദ്രാ തോമസ്
- 'നീ കഞ്ചാവ് വലിക്കുന്നവനാണ്... ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നത് ശരിയല്ല,ഷെയ്നിന് അത്തരത്തിലുള്ള കുഴപ്പങ്ങളൊന്നും ഇല്ലെന്ന് സാന്ദ്ര തോമസ്
- അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുക അല്ല വേണ്ടത്,ഇത്തരം പ്രവണതകള്‍ സിനിമ വ്യവസായത്തിന് ഗുണം ചെയ്യില്ലെന്ന് സാന്ദ്ര തോമസ്
- 'നല്ല നിലാവുള്ള രാത്രി' സംഭവിച്ചത് എന്ത്? മോഷന്‍ പോസ്റ്റര്‍, റിലീസ് അടുത്തമാസം
ഒരു മില്യണ്‍ കാഴ്ചക്കാര്‍, 'നല്ല നിലാവുള്ള രാത്രി' ട്രെയിലര്‍ തരംഗമാകുന്നു
'നല്ല നിലാവുള്ള രാത്രി' റിലീസിന് ഒരുങ്ങുന്നു.ആമേന്‍, സക്കറിയയുടെ ഗര്ഭണികള്, ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ സാന്ദ്ര നിര്‍മ്മിക്കുന്ന സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗം ആകുന്നു. വളരെ വേഗത്തില്‍ തന്നെ ഒരു മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ ചിത്രത്തിനായി.സ്ത്രീ കഥാപാത്രങ്ങള്‍ ആരുമില്ലാത്ത ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കും എന്നത് ഉറപ്പാണ്.
ഇതൊരു ത്രില്ലര്‍ തന്നെയാണെന്ന് സംഗീത സംവിധായകന് കൈലാസ് മേനോന് പറഞ്ഞിരുന്നു.നവാഗതനായ മര്‍ഫി ദേവസ്സി സംവിധാനം ചെയ്യുന്ന
ചിത്രത്തിലെ 'തനാരോ തന്നാരോ എന്ന ഗാനം ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.
ചെമ്പന്‍ വിനോദ് ജോസ്, ജിനു ജോസഫ്, ബിനു പപ്പു, ഗണപതി, റോണി ഡേവിഡ് രാജ്, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.