വിവാഹശേഷം സിനിമ അഭിനയം മൈഥിലി നിര്‍ത്തുമോ ? ഭര്‍ത്താവ് സമ്പത്തിന്റെ മറുപടി ഇതാണ് !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 ഏപ്രില്‍ 2022 (11:09 IST)
ഇന്നലെയായിരുന്നു മൈഥിലിയുടെ വിവാഹം. വിവാഹ വിരുന്ന് കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമാണ് മൈഥിലിയുടേത്. കല്യാണത്തിന് ശേഷം മൈഥിലി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുമോ എന്ന ചോദ്യത്തിന് ഭര്‍ത്താവായ സമ്പത്ത് മറുപടി നല്‍കി.
മൈഥിലി ഭാവിയില്‍ അഭിനയിക്കുന്നതില്‍ തനിക്ക് പ്രശ്‌നം ഒന്നുമില്ലെന്നാണ് സമ്പത്ത് പറഞ്ഞത്.വര്‍ക്ക് നിര്‍ത്താനായി ഞാനൊരിക്കലും പറയില്ല. അഭിനയിക്കുന്നതിന് എതിര് നില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹണിമൂണിനെക്കുറിച്ചൊന്നും അങ്ങനെ പ്ലാന്‍ ചെയ്തിട്ടില്ല. നോക്കി പ്ലാനിടാമല്ലോ, സമയമുണ്ടല്ലോ എന്നാണ് സമ്പത്ത് പറഞ്ഞത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :