കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (15:05 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെ കടന്നുപോകുന്ന താര ദമ്പതിമാര്‍ പിറന്നാള്‍ ആഘോഷത്തിന്റെ മൂഡിലാണ്. യുവയ്ക്ക് ആശംസകളുമായി മൃദുല എത്തി.
തിരുവനന്തപുരം സ്വദേശിയായ യുവയുടെ അച്ഛന്‍ കഥകളി കലാകാരനും അമ്മ സംഗീത നൃത്ത അധ്യാപികയുമാണ്. രണ്ട് സഹോദരിമാരുടെ ഇളയ സഹോദരനാണ് നടന്‍.തിരുവനന്തപുരത്തെ ഹോളി ഏഞ്ചല്‍സ് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ യുവ പത്താം ക്ലാസ് വരെ സെന്റ് ജോസഫ് സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചു.