1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. movie news about dileep issues

നടി ആക്രമിക്കപ്പെ‌ട്ട സംഭവം; ദിലീപിനെ വെറുതെ വിടുക, നയൻതാരയുടെ ഡ്രൈവർക്കെതിരായ ആരോപണം അന്വേഷിക്കും

ദിലീപിനെ വെറുതെ വിടുക, ന‌യൻതാരയും അന്വേഷണ പരിതിയിൽ?!

നയൻതാര
കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. നടിയ്ക്ക് വേണ്ട എല്ലാ ഉറപ്പും സംഘടന നൽകുമെന്ന് കമീഷന്‍ അംഗം ഡോ. പ്രമീളാദേവി വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ സ്ത്രീ സുരക്ഷ നിയമങ്ങള്‍ ശക്തമായി നടപ്പാക്കണമെന്നും അവര്‍ പറഞ്ഞു. 
 
അതേസമയം, ക്രിമിനല്‍ പശ്ചാത്തലമുള്ള ആര്‍ക്കെങ്കിലും ഏതെങ്കിലും താരങ്ങളുമായി ബന്ധമുണ്ടെന്നറിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയഷനും വ്യക്തമാക്കി. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ അവഹേളിക്കുന്നത് നിര്‍ത്തണം. മനപൂര്‍വം ഒരാളെ ലക്ഷ്യംവെച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഭാരവാഹികള്‍ ആരോപിച്ചു. 
 
ഡ്രൈവര്‍മാരെ നിയമിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. നയന്‍താരയുടെ ഡ്രൈവര്‍ക്കെതിരായ ആരോപണം അന്വേഷിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.  
About Writer
aparna shaji
അടുത്ത ലേഖനം
ശ്രീരാമനായി മമ്മൂട്ടി, ശ്രീകൃഷ്ണനായി മോഹൻലാൽ! ശ്രീരാമനേക്കാൾ വലിയ ആളാണ് ശ്രീകൃഷ്ണൻ!