അനുബന്ധ വാര്‍ത്തകള്‍
- എന്തിരൻ കോപ്പിയടിച്ചത്; ശങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി
- കാലം മാറി, ഇന്ന് മോഹൻലാലിനെ പോലും നെഗറ്റീവ് റോളിൽ സ്വീകരിക്കും; ജഗദീഷ്
- ജൂനിയർ എൻ.ടി.ആർ നായകൻ, രശ്മിക നായിക; പുതിയ സാമ്രാജ്യവുമായി പ്രശാന്ത് നീൽ
- തിയേറ്ററിൽ തകർന്നടിഞ്ഞു; വിടാമുയര്‍ച്ചി നേരത്തെ ഒ.ടി.ടിയിലേക്ക്?
- വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് രാമരാജനൊപ്പം ഒളിച്ചോട്ടം, ജോത്സ്യന്റെ വാക്കുകേട്ട് വിവാഹമോചനം; നടി നളിനിയുടെ ജീവിതം
ക്ലൈമാക്സ് മാറ്റിയിരുന്നെങ്കില്‍ ആ മോഹന്‍ലാല്‍ ചിത്രം വന്‍ ഹിറ്റാകുമായിരുന്നു !
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് വന്ദനം. ഇന്നും ടിവിയില്‍ വന്നാല്‍ മലയാളികള്‍ വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന ചിത്രം
മലയാളത്തില്‍ ഒരുപാട് സൂപ്പര്‍ഹിറ്റുകള്‍ക്ക് ജന്മം നല്കിയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്ശന്. ഇരുവരും ഒന്നിച്ചപ്പോള്‍ ബോക്സ്ഓഫീസില്‍ പുതിയ ചരിത്രങ്ങള്‍ രചിക്കപ്പെട്ടു. എന്നാല്‍, തിയറ്ററുകളില്‍ പരാജയപ്പെട്ട സിനിമകളും ഈ കൂട്ടുകെട്ടില്‍ ഉണ്ട്. അതിലൊന്നാണ് 1989 ല്‍ റിലീസ് ചെയ്ത വന്ദനം.
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് വന്ദനം. ഇന്നും ടിവിയില്‍ വന്നാല്‍ മലയാളികള്‍ വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന ചിത്രം. വന്ദനം എങ്ങനെയാണ് തിയറ്ററുകളില്‍ പരാജയപ്പെട്ടത് ? പ്രിയദര്‍ശന്റെ 'ചിത്രം' എന്ന സിനിമയുണ്ടാക്കിയ വലിയ സ്വാധീന വലയത്തില്‍പെട്ട് 'വന്ദന'ത്തിന്റെ ക്ലൈമാക്സില്‍ നായികാനായകന്മാരെ ഒരുമിപ്പിക്കാതിരുന്നത് ഈ സിനിമയുടെ ആസ്വാദനത്തിന്റെ രസച്ചരടിനെ മുറിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
മുക്കാല്‍ പങ്ക് ചിരിയുണര്‍ത്തി ക്ലൈമാക്സില്‍ ചെറിയ നോവ് തരുന്ന ക്ലൈമാക്സിനെ പ്രേക്ഷകര്‍ അംഗീകരിക്കാത്തതാണ് 'വന്ദന'ത്തിന്റെ ഉയര്‍ന്ന കളക്ഷന്‍ വിഘാതമായത്. എന്നാല്‍ ഇന്ന് മിനിസ്ക്രീനില്‍ വന്ദനം കണ്ടാല്‍ ടിവിക്ക് മുന്നില്‍ നിന്ന് എഴുന്നേല്‍ക്കാത്തവരാണ് ഭൂരിഭാഗം മലയാളികളും !
മോഹന്‍ലാല്‍, ഗിരിജ, നെടുമുടി വേണു, മുകേഷ്, ജഗദീഷ്, തിക്കുറിശി, സോമന് എന്നിവരാണ് വന്ദനത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.