മോഹന്‍ലാലും മമ്മൂട്ടിയും നേര്‍ക്കുനേര്‍ !

രേണുക വേണു| Last Modified ബുധന്‍, 6 ജൂലൈ 2022 (11:25 IST)

ഇത്തവണ ഓണത്തിനു സൂപ്പര്‍താരങ്ങള്‍ ഏറ്റുമുട്ടുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടവും ബോക്‌സ്ഓഫീസില്‍ കാണാമെന്ന പ്രത്യേകത ഇത്തവണ ഓണത്തിനുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍, മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്നിവയാണ് ഇത്തവണ ഓണം റിലീസായി തിയറ്ററുകളിലെത്തുക. ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമകളാണ് മോണ്‍സ്റ്ററും റോഷാക്കും.

മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പുറമേ ഓണം സീസണില്‍ പൃഥ്വിരാജ്, നിവിന്‍ പോളി ചിത്രങ്ങളും റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ്, നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട് എന്നിവയാണ് ഓണത്തിനു റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന മറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :