തട്ടത്തിന്‍ മറയത്തിലെ ഉമ്മച്ചിക്കുട്ടി ഇപ്പോള്‍ ഇങ്ങനെ; ഇഷ തല്‍വാറിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

രേണുക വേണു| Last Modified ബുധന്‍, 6 ജൂലൈ 2022 (10:51 IST)

നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയാണ് തട്ടത്തിന്‍ മറയത്ത്. 2012 ജൂലൈ ആറിന് തിയറ്ററുകളിലെത്തിയ തട്ടത്തിന്‍ മറയത്തിന് ഇന്നേക്ക് പത്ത് വയസ്സായി.
രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരുടെ പ്രണയമാണ് സിനിമ സംസാരിക്കുന്നത്. സുന്ദരിയായ ഒരു ഉമ്മച്ചിക്കുട്ടിയെയാണ് നിവിന്‍ പോളി ഈ സിനിമയില്‍ പ്രണയിക്കുന്നത്. അത് മാറ്റാരുമല്ല, മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഇഷ തല്‍വാര്‍ എന്ന തെന്നിന്ത്യന്‍ നടിയാണ്.

നിവിന്‍ പോളിയുടെയും ഇഷ തല്‍വാറിന്റെയും പ്രണയം മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തു. സിനിമ സൂപ്പര്‍ഹിറ്റായി. തട്ടത്തിന്‍ മറയത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഇഷ തല്‍വാറിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അന്നത്തെ പോലെ ഇന്നും സുന്ദരിയാണ് ഇഷ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഇഷ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
വിനീത് ശ്രീനിവാസന്‍ ജനിച്ചുവളര്‍ന്ന തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം നിവിന്‍ പോളിയുടെ കരിയര്‍ മാറ്റിയെഴുതി. വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ നിവിന്‍ പോളിയും ഇഷ തല്‍വാറും കൂടാതെ അജു വര്‍ഗീസ്, മനോജ് കെ.ജയന്‍, ശ്രീനിവാസന്‍ എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ ശ്രീനിവാസനും, മുകേഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :