1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal luxury Watch Rate

ലാലേട്ടന്റെ കൈയില്‍ കെട്ടിയിരിക്കുന്ന വാച്ചിന് രണ്ട് കോടി ! ഞെട്ടി ആരാധകര്‍

80 ലക്ഷത്തോളം വിലയുള്ള പറ്റെക് ഫിലിപ്പ് അക്വാനോട്ട്, 25 ലക്ഷം രൂപ വരെ വിലയുള്ള ബ്രിഗൂട്ട് ട്രെഡിഷന്‍ വാച്ച് എന്നിവയും താരത്തിന്റെ കൈയിലുണ്ട്

Mohanlal luxury Watch Rate
മോഹന്‍ലാല്‍ ചിത്രം 'നേര്' റിലീസിന് ഒരുങ്ങുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ലാലേട്ടന്റെ തിരിച്ചുവരവിന് കാരണമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നു. 'നേര്' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളാണ് മോഹന്‍ലാലിന്റേതായി ഈ ദിവസങ്ങളില്‍ പുറത്തുവന്നത്. അതിലെല്ലാം ആരാധകര്‍ ഏറെ ശ്രദ്ധിച്ചത് ലാലേട്ടന്റെ കൈകളിലേക്ക്. അതിനൊരു കാരണമുണ്ട്, സൂപ്പര്‍താരത്തിന്റെ കൈയില്‍ കിടക്കുന്ന ആഡംബര വാച്ചിന് രണ്ട് കോടിയാണത്രേ വില ! 
 
റിച്ചാര്‍ഡ് മില്ലെ RM 030 എന്ന ബ്രാന്‍ഡാണ് മോഹന്‍ലാല്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും വില കൂടിയ വാച്ച്. ഒന്നര കോടി മുതല്‍ രണ്ട് കോടി വരെ വിലയുള്ള ആഡംബര വാച്ചാണിത്. ഇതു കൂടാതെ മറ്റ് നിരവധി ആഡംബര വാച്ചുകളും താരത്തിന്റെ കൈകളില്‍ ഉണ്ട്. 
 
80 ലക്ഷത്തോളം വിലയുള്ള പറ്റെക് ഫിലിപ്പ് അക്വാനോട്ട്, 25 ലക്ഷം രൂപ വരെ വിലയുള്ള ബ്രിഗൂട്ട് ട്രെഡിഷന്‍ വാച്ച് എന്നിവയും താരത്തിന്റെ കൈയിലുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഒരുപാട് സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമില്ല,പെര്‍ഫെക്ഷന് വേണ്ടി എഫേര്‍ട്ട് ഇടുന്ന ആളാണ്, പ്രണവിനെക്കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ്