കല്യാണം കൂടാന്‍ ഭാര്യക്കൊപ്പം ദുല്‍ഖറും, നടന്‍ പ്രഭുവിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2023 (15:23 IST)
നടന്‍ പ്രഭുവിന്റെ മകള്‍ ഐശ്വര്യ
വിവാഹിതയായി. 'മാര്‍ക്ക് ആന്റണി' എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകന്‍ ആദിക് രവിചന്ദ്രനാണ് വരന്‍. ചെന്നൈയില്‍ ആയിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
ലിസി ലക്ഷ്മിയും ദുല്‍ഖര്‍ സല്‍മാനും ഭാര്യയും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ഇരു കുടുംബങ്ങളിലെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
പ്രഭുവിന്റെ മകന്‍ വിക്രം പ്രഭുവിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ദുല്‍ഖര്‍.ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, മണിരത്‌നം, സുഹാസിനി, രവിവര്‍മന്‍ തുടങ്ങിയവര്‍ വിവാഹത്തിന് എത്തിയിരുന്നു.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :