സാമന്തയും ദേവരകൊണ്ടയും വിവാഹിതരാകുന്നു?

കെ ആര്‍ അനൂപ്| Last Modified ശനി, 16 ഡിസം‌ബര്‍ 2023 (09:12 IST)
പ്രണയ ഗോസിപ്പുകള്‍ക്ക് നിരന്തരം ഇരയാവുന്ന നടനാണ് വിജയ് ദേവരകൊണ്ട. ഇപ്പോഴിതാ നടി സമാന്തയുടെ പേര് ചേര്‍ത്തുകൊണ്ടാണ് പുതിയ കഥകള്‍ പ്രചരിക്കുന്നത്. നടി വിജയമായി പ്രണയത്തില്‍ ആണെന്നാണ് വാര്‍ത്തകള്‍.തമിഴിലെ പ്രമുഖ സിനിമാ നിരൂപകനായ ചെയ്യാര്‍ ബാലുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന ഗോസിപ്പ് ഏറെക്കാലമായി പ്രചരിക്കുന്നുണ്ട്. അടുത്തിടെ ഒരു പെണ്‍കുട്ടിയുടെ കൈ പിടിച്ചുകൊണ്ട് ഉടനെ ഒരു സന്തോഷവാര്‍ത്ത അറിയിക്കുമെന്ന് വിജയ് സ്റ്റാറ്റസ് ഇട്ടപ്പോള്‍ അത് രശ്മിക തന്നെ ആകുമെന്ന് പലരും പ്രതീക്ഷിച്ചു. അത് രശ്മികയുടേതല്ലെന്നും ആ കൈ സമാന്തയുടേതാണെന്നാണ് ഇപ്പോള്‍ ചെയ്യാര്‍ ബാലു പറയുന്നത്.

രശ്മിക മുന്‍ കാമുകന്‍ രക്ഷിത് ഷെട്ടിയോടുള്ള പ്രതികാരത്തിനായിട്ടാണ് വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ നിരന്തരം പങ്കുവയ്ക്കുന്നതത്രെ. അല്ലാതെ ഇപ്പോള്‍ വിവാഹം ചെയ്ത് സെറ്റില്‍ഡ് ആകാനുള്ള താത്പര്യം രശ്മികയ്ക്കില്ലത്രെ.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :