ദുൽഖർ സൽമാൻ - റോഷൻ ആൻഡ്രൂസ് ചിത്രം പുതിയ വഴിത്തിരിവിൽ !

കെ ആർ അനൂപ്| Last Modified ബുധന്‍, 2 ഡിസം‌ബര്‍ 2020 (22:20 IST)
ദുൽഖർ സൽമാൻ-റോഷൻ ആൻഡ്രൂസ് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന സിനിമയിൽ ദുല്‍ഖര്‍ പോലീസ് വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ടിലാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്. ഇക്കാര്യം ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് അറിയിച്ചത്.

ഇതാദ്യമായാണ് ഒരു ചിത്രത്തിലുടനീളം പോലീസ് ഉദ്യോഗസ്ഥനായി ദുൽഖർ എത്തുന്നത്. വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :