വീണ്ടും വെള്ളിത്തിരയിൽ സംവൃത സുനിൽ, അനൂപ് സത്യൻ ചിത്രം വരുന്നു

കെ ആർ അനൂപ്| Last Modified വ്യാഴം, 3 ഡിസം‌ബര്‍ 2020 (15:50 IST)
മലയാളികളുടെ പ്രിയതാരമാണ് സംവൃത സുനിൽ. വിവാഹശേഷം അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്ത താരം ബിജു മേനോൻ ചിത്രം ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ' എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. ഇപ്പോഴിതാ ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി. അമേരിക്കയിൽ നിർമ്മിക്കുന്ന ചിത്രം ആയതിനാലാണ് സംവൃത ഈ സിനിമയുടെ ഭാഗമായത് എന്നാണ് വിവരം.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ശോഭന, സുരേഷ് ഗോപി എന്നീ താരങ്ങളുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ ഈ ചിത്രത്തിന് ശേഷം ചിത്രവുമായി സംവിധായകൻ എത്തുമ്പോൾ വലിയ പ്രതീക്ഷകളാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :