മോഹന്‍ലാല്‍ വീണ്ടും കന്നഡ സിനിമയിലേക്ക്?
നടന്‍ മോഹന്‍ലാല്‍ വീണ്ടും കന്നഡ സിനിമ ലോകത്തേക്ക്. ധ്രുവ സര്‍ജ പ്രധാന വിഷയത്തില്‍ എത്തുന്ന സിനിമയില്‍ ലാലും അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംവിധായകന്‍ പ്രേമിനൊപ്പമുള്ള ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
I have run out of words to describe wat I am feeling right nw.The superstar of Indian Film Industry & yet @Mohanlal sir is the most down to earth person.
— PREM❣️S (@directorprems) October 7, 2022
Your support propels us to greater heights..#KVN4 title launch on 20th Oct @ 5PM in Orion Mall@DhruvaSarja @KvnProductions pic.twitter.com/JpAvLfOPUV
'എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണെങ്കിലും മോഹന്‍ലാല്‍ സാര്‍ ഏറെ എളിമയുള്ള വ്യക്തിയാണ്. നിങ്ങളുടെ പിന്തുണ ഞങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുന്നു'-പ്രേം ട്വിറ്ററില്‍ കുറിച്ചത്. വരുന്ന ഇരുപതാം തീയതി ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരും.