ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ നിവിന്‍ പോളി എത്തിയത് കാലില്‍ പ്ലാസ്റ്റര്‍ ഇട്ട്; അന്ന് സംഭവിച്ചത്

രേണുക വേണു| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (12:36 IST)

യൂത്ത് ഐക്കണ്‍ നിവിന്‍ പോളിയുടെ ജന്മദിനമാണ് ഇന്ന്. മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെ മലയാള സിനിമാ രംഗത്തേക്ക് കടന്നുവന്ന നിവിന്‍ പോളി ഇപ്പോള്‍ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന താരമാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബിന്റെ ഓഡിഷന് നിവിന്‍ പോളി എത്തിയത് രണ്ട് കൈകളിലും വടി കുത്തിപിടിച്ചാണ്. ഓഡിഷന് പോകുന്ന സമയത്ത് നിവിന്‍ പോളിക്ക് ഒരു അപകടമുണ്ടായി. ആക്സിഡന്റ് പറ്റി താന്‍ കിടപ്പിലായിരുന്നു എന്നാണ് നിവിന്‍ പോളി പിന്നീടൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. കാലില്‍ ഫുള്‍ പ്ലാസ്റ്റര്‍ ഇട്ടാണ് നിവിന്‍ ഓഡിഷന് വിനീത് ശ്രീനിവാസന്റെ മുന്നിലെത്തിയത്. ഓഡിഷന് നിവിന്‍ ക്രച്ചസിന്റെ സഹായത്തോടെയാണ് എത്തിയതെന്ന് വിനീത് ശ്രീനിവാസനും ഓര്‍ക്കുന്നു.

1984 ഒക്ടോബര്‍ 11 ന് ജനിച്ച നിവിന്‍ പോളിയുടെ 38-ാം ജന്മദിനമാണ് ഇന്ന്. 1983, ബാംഗ്ലൂര്‍ ഡേയ്സ് എന്നീ സിനിമകളിലെ അഭിനയത്തിനു 2014 ല്‍ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. തട്ടത്തിന്‍ മറയത്ത്, പ്രേമം, ബാംഗ്ലൂര്‍ ഡേയ്സ്, മൂത്തോന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, നേരം, ഓം ശാന്തി ഓശാന, ആക്ഷന്‍ ഹീറോ ബിജു, ലൗ ആക്ഷന്‍ ഡ്രാമ, മഹാവീര്യര്‍ എന്നിവയാണ് നിവിന്‍ പോളിയുടെ ശ്രദ്ധേയമായ സിനിമകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :