ഇതിനെയാണോ ഇരട്ടി മധുരമെന്ന് പറയുന്നത്?

മെയ് 21 മോഹൻലാൽ ആരാധകർ നെഞ്ചോട് ചേർത്ത് വെച്ച ദിവസം. മോഹൻലാലിന്റെ പിറന്നാൾ ദിനം. ഇത്തവണ ആരാധകർക്കും മോഹൻലാലിനും ഇരട്ടി മധുരമാണ് സിനിമാ മേഖല ഒരുക്കിയിരിക്കുന്നത്. ആരാധകർ ആകാംഷയോടെ കാത്തിരുന്ന പുലിമുരുകന്റെ ട്രെയിലർ ഇറങ്ങി. അതുമാത്രമല്ല, ലാലിന്റേതായ മറ

aparna shaji| Last Modified ശനി, 21 മെയ് 2016 (17:01 IST)
മെയ് 21 ആരാധകർ നെഞ്ചോട് ചേർത്ത് വെച്ച ദിവസം. മോഹൻലാലിന്റെ പിറന്നാൾ ദിനം. ഇത്തവണ ആരാധകർക്കും മോഹൻലാലിനും ഇരട്ടി മധുരമാണ് സിനിമാ മേഖല ഒരുക്കിയിരിക്കുന്നത്. ആരാധകർ ആകാംഷയോടെ കാത്തിരുന്ന പുലിമുരുകന്റെ ഇറങ്ങി. അതുമാത്രമല്ല, ലാലിന്റേതായ മറ്റൊരു തെലുങ്ക് ചിത്രമായ ജനതാ ഗാരേജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തിറങ്ങിയത്.

ജൂനിയര്‍ എൻ ടി ആറിനൊപ്പം നായകനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. നൂറ് കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ലാലിനെ കൂടാതെ മലയാളികളായ ഉണ്ണിമുകുന്ദനും, നിത്യാ മേനോനും, റഹ്മാനും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോഹൻലാലിന്റെ മകനായിട്ടാണ് ഉണ്ണിമുകുന്ദൻ എത്തുന്നത്. സാമാന്തയാണ് നായിക.

വൈശാഖിന്റെ പുലിമുരുകന്റെ ട്രെയിലർ ഇതിനോടകം സോഷ്യൽ മിഡിയയിൽ ഹിറ്റായി കഴിഞ്ഞു. മലയാളത്തിലെ ഏറ്റവും മുതൽമുടക്കിൽ എടുക്കുന്ന ചിത്രമാണ് പുലിമുരുകൻ. കാടിനെ കേന്ദ്രീകരിച്ച് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ പുള്ളിപ്പുലികളും മറ്റു വന്യമൃഗങ്ങളുമായുള്ള മോഹനലാലിന്റെ സംഘടന രംഗങ്ങള്‍ ഇതിനോടകം ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :