ഇവർക്കിതെന്തു പറ്റി? അഭിഷേകും ഐശ്വര്യയും വേർപെടലിന്റെ വക്കിലോ?

ബോളിവുഡിലെ ഏറ്റവും ആക്ഷർഷകായ താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. എന്നാൽ കുറച്ച് ദിവസങ്ങളായി ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ പ്രകടമായിരിക്കുന്നു. ബോളിവുഡിലേക്കുള്ള തന്റെ രണ്ടാം വരവ് സരബ്

aparna shaji| Last Updated: ശനി, 21 മെയ് 2016 (15:51 IST)
ബോളിവുഡിലെ ഏറ്റവും ആക്ഷർഷകായ താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. എന്നാൽ കുറച്ച് ദിവസങ്ങളായി ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ പ്രകടമായിരിക്കുന്നു. ബോളിവുഡിലേക്കുള്ള തന്റെ രണ്ടാം വരവ് സരബ്ജിത്ത് എന്ന ചിത്രത്തിലൂടെ ആഘോഷമാക്കുകയാണ് ഐശ്വര്യ. എന്നാൽ അഭിഷേക് അത്ര രസത്തിലല്ല.

അവസാനമായി, ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രമായ സരബ്ജിത്തിന്റെ പ്രീമിയറിന് എത്തിയപ്പോഴാണ് അഭിഷേക് ഐശ്വര്യയെ പരസ്യമായി അപമാനിച്ചത്. വെറുപ്പും ദേഷ്യവും അഭിഷേക് പരസ്യമായി പ്രകടമാക്കുകയാണ് ചെയ്തത്. ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സുഹൃത്തുക്കളോട് സംസാരിക്കാനും അഭിഷേക് മടികാണിച്ചു.

ഐശ്വര്യയുടെ നിർബന്ധത്തിന് വഴങ്ങി കുറച്ച് നേരം ഫോട്ട് എടുത്തെങ്കിലും ഒടുവില്‍ ഐശ്വര്യയെ ക്യാമറകള്‍ക്കു മുന്നില്‍ ഒറ്റയ്ക്ക് നിര്‍ത്തി അഭിഷേക് അവരുടെ ഫോട്ടോകള്‍ എടുത്തോളൂ എന്നു പറഞ്ഞ് സദസ്സില്‍ നിന്നും നടന്നു മാറുകയായിരുന്നു. ഈ മറുപടി കേട്ട് താരം വേദിയിൽ തരിച്ച് നിന്നു. ഇതോടെ ഇരുവർക്കുമിടയിൽ വിള്ളൽ വീണുവെന്ന് പാപ്പരാസികൾ ഉറപ്പിച്ച് കഴിഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :