50 കോടി പിന്നിട്ട് മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം', കേരളത്തില്‍ നിന്ന് മാത്രം എത്ര നേടി എന്നറിയാമോ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (16:34 IST)

മാര്‍ച്ച് 3 ന് ബിഗ് സ്‌ക്രീനുകളിലെത്തിയ മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം' പ്രദര്‍ശനം തുടരുകയാണ്.റിലീസ് ചെയ്ത് ആറ് ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള ബോക്‌സോഫീസില്‍ നിന്ന് 50 കോടി കളക്ഷന്‍ ചിത്രം നേടി.

'ഭീഷ്മ പര്‍വ്വം' തീയറ്ററുകളില്‍ എത്തുന്നതിനുമുമ്പ് 100% സീറ്റുകളിലും പ്രദര്‍ശനാനുമതി സര്‍ക്കാര്‍ അനുവദിച്ചിരുന്നു.ഇതും ഒരു പരിധി വരെ ചിത്രത്തിന് ഗുണം ചെയ്തു. ഫുള്‍ ഒക്യുപന്‍സിയില്‍ പ്രദര്‍ശിപ്പിച്ച ആദ്യത്തെ മലയാള സിനിമ കൂടിയാണ് 'ഭീഷ്മ പര്‍വ്വം'.

റിലീസ് ചെയ്ത് അഞ്ചാം ദിവസം തന്നെ കേരള ബോക്സ് ഓഫീസില്‍ ചിത്രം 25 കോടി സ്വന്തമാക്കി. ജിസിസി രാജ്യങ്ങളിലും സമാനമായ നേട്ടം ചിത്രം കൈവരിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :