ഇത് കെ.പി. നമ്പ്യാതിരി,മോഹന്‍ലാലിന്റെ ആദ്യ സിനിമയിലെ ഓഡീഷന് വേണ്ടിയുള്ള ഫോട്ടോയെടുത്ത നമ്പ്യാതിരി, കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified ശനി, 1 ജനുവരി 2022 (15:04 IST)

ബറോസ്, എലോണ്‍ തുടങ്ങിയ ചിത്രങ്ങളിലെ പോസ്റ്ററുകള്‍ ഇന്ന് പുറത്തു വന്നിരുന്നു. പോസ്റ്ററുകള്‍ക്ക് വേണ്ടി മോഹന്‍ലാലിന്റെ ഫോട്ടോ എടുത്തത് അനീഷ് ഉപാസനയായിരുന്നു. മോഹന്‍ലാലിന്റെ ആദ്യ സിനിമയുടെ ഓഡീഷന് വേണ്ടിയുള്ള ഫോട്ടോയെടുത്ത നമ്പ്യാതിരിയെ കണ്ട സന്തോഷത്തിലാണ് അനീഷ്.

അനീഷ് ഉപാസനയുടെ വാക്കുകളിലേക്ക്

ലാല്‍ സാറിന്റെ ആദ്യത്തെ ഫോട്ടോയെടുത്ത നമ്പ്യാതിരി സാറും ഇപ്പോഴത്തെ ഫോട്ടോയെടുക്കുന്ന ഞാനും..

ഇത് കെ.പി. നമ്പ്യാതിരി ,ഇന്ത്യയിലെ ഫസ്റ്റ് 3D സിനിമയായ നവോദയായുടെ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ 3D ക്യാമറ ടെക്നീഷ്യന്‍..!
മാത്രമല്ല..ശ്രീ മോഹന്‍ലാല്‍ സാറിന്റെ ആദ്യ സിനിമയ്ക്കായ് ഓഡീഷന് വേണ്ടിയുള്ള ഫോട്ടോസ് പകര്‍ത്തിയതും നമ്പ്യാതിരി സാറായിരുന്നു...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :