1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. miya recalls viral interview experience with mammootty

'അന്ന് എന്നെ വിളിക്കാൻ അവരോട് പറഞ്ഞത് മമ്മൂക്ക: മിയ

miya recalls viral interview experience  with mammootty
ചേട്ടായീസ് എന്ന ചിത്രത്തിലൂടെ വന്ന് ഇന്ന് മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിലെ നായികയാണ് മിയ. കുടുംബജീവിതത്തിനിടയിലും മിയ തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. നടിയായ മിയ അടുത്തിടെ ഒരു അഭിമുഖത്തിൽ അവതാരക ആയിരുന്നു. സാക്ഷാൽ മമ്മൂട്ടിയെ ആയിരുന്നു മിയ ഇന്റർവ്യൂ ചെയ്തത്. ഈ അഭിമുഖം ഏറെ വൈറലാവുകയും മിയയ്ക്ക് അഭിനന്ദനങൾ ലഭിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടി തന്നെയാണ് മിയയെ സജസ്റ്റ് ചെയ്തത്. കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ മിയ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
മമ്മൂട്ടി കമ്പനിക്ക് വേണ്ടി, നന്പകൾ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രൊമോഷനോടനുബന്ധിച്ചായിരുന്നു അഭിമുഖം. 'മിയയെ വിളിച്ച് നോക്കൂ, അവൾ നന്നായി സംസാരിക്കുമല്ലോ' എന്ന് മമ്മൂട്ടി പറഞ്ഞു. അണിയറ പ്രവർത്തകർ മിയയെ വിളിച്ചു. 'മമ്മൂക്ക പറഞ്ഞിട്ടാണ് വിളിക്കുന്നത്' എന്നാണ് അവർ പറഞ്ഞത്. ഉടൻ താൻ ഒകെ പറയുകയായിരുന്നുവെന്ന് നടി ഓർത്തെടുക്കുന്നു.
 
'എന്റെ ആദ്യത്തെ അനുഭവമായിരുന്നു അത്. അന്നത്തെ എന്റെ ഒരു ടെൻഷൻ. എന്ത് ചോദിക്കുമെന്ന ചിന്തയായി പിന്നീട്. അദ്ദേഹം അർഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കണമല്ലോ. ആ ചോദ്യങ്ങളിൽ എന്തെങ്കിലും ഒക്കെ പുതുമയും വേണ്ടേ? അദ്ദേഹവും കുറെ അഭിമുഖങ്ങൾ നടത്തിയതല്ലേ. റിപീറ്റ്‌ ചോദ്യങ്ങൾ മടുപ്പാണെന്ന് എനിക്കുമറിയാം. എന്നാൽ, ഞാൻ നോട്ട് ചെയ്ത് വെച്ചതൊന്നും ചോദിക്കേണ്ടി വന്നില്ല. അദ്ദേഹം വളരെ ഫ്രണ്ട്ലി ആയിട്ടായിരുന്നു സംസാരിച്ചത്. ഒരു സാധാ സംസാരം പോലെ', മിയ പറയുന്നു. 
അടുത്ത ലേഖനം
എന്തുകൊണ്ട് മറ്റുനടന്മാരുടെ പേര് പറയുന്നില്ല, ധൈര്യമുണ്ടെങ്കില്‍ ജയസൂര്യ നുണ പരിശോധനയ്ക്ക് തയ്യാറാകട്ടെയെന്ന് പരാതിക്കാരി