‘സ്ട്രോങ് നോട്ട് സ്കിന്നി’: അനാർക്കലി മരിക്കാരുടെ വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

നിഹാരിക കെ എസ്| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2024 (11:57 IST)
ആനന്ദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് അനാർക്കലി മരിക്കാർ. അടുത്തിടെയാണ് അനാർക്കലി നായികയായി കൂടുതൽ ചിത്രങ്ങൾ വന്നത്. ഇപ്പോഴിതാ, അനാർക്കലിയുടെ ജിം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ജിം ട്രെയിനർക്കൊപ്പം ജിമ്മിൽ പരിശീലനം നടത്തുന്ന അനാർക്കലിയാണ് ചിത്രത്തിലുള്ളത്.


‘സ്ട്രോങ് നോട്ട് സ്കിന്നി’ എന്നാണ് പോസ്റ്റിന് നൽകിയിരിക്കുന്ന ഹാഷ്ടാഗ്. നടിയുടെ വർക്കൗട്ടിനെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തി. പുതിയ ചിത്രത്തിന്റെ ക്യാരക്ടർ ഡെവലപ്മെന്റിന് വേണ്ടിയാണോ ഈ വർക്ക്ഔട്ട് എന്നാണ് ആരാധകർ ചോദിക്കുന്നത്. സിനിമയുടെ കഥാപാത്രത്തിന് വേണ്ടിയാണെങ്കിൽ ഈ ഡെഡിക്കേഷന് ഒരു കൈയ്യടി അർഹിക്കുന്നുണ്ടെന്നും ആരാധകർ പറയുന്നു.

അതേസമയം, സുലൈഖ മനസിൽ എന്ന ചിത്രത്തിലാണ് അനാർക്കലി ഏറ്റവും ഒടുവിൽ നായികയായി അഭിനയിച്ചത്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ തുറന്ന സംസാരത്തിലൂടേയും നിലപാടുകളിലൂടേയും കയ്യടി നേടാറുണ്ട് അനാര്‍ക്കലി. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനാര്‍ക്കലി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :