രൺവീറിന് പകരം ഒരു സ്ത്രീയാണ് നഗ്നയായതെങ്കിൽ നിങ്ങൾ അവളുടെ വീട് കത്തിക്കില്ലേ?

അഭിറാം മനോഹർ| Last Modified വെള്ളി, 22 ജൂലൈ 2022 (18:36 IST)
നടൻ രൺവീർ സിങ്ങ് നടത്തിയ ന്യൂഡ് ഫോട്ടോഷൂട്ടാണ് ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. താരം ഒരു ടർക്കിഷ് പരവതാനിയിൽ നഗ്നനായി ഇരിക്കുന്നതും നിൽക്കുന്നതുമായ ചിത്രങ്ങളാണ് പുറത്തുവന്നത്. പേപ്പർ എന്ന മാഗസീനായാണ് രൺവീർ നഗ്നനായി പോസ് ചെയ്തത്.

70കളിലെ പോപ് താരമായ ബർട്ട് റെയ്നോൾഡ്സിൻ്റെ വിഖ്യാതചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മാഗസിൻ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ചിത്രത്തിന് തൃണമൂൽ കോൺഗ്രസ് എം പിയും ബംഗാളി നടിയുമായ മിമി ചക്രവർത്തി നടത്തിയ പ്രതികരണമാണ് കൂട്ടത്തിൽ ശ്രദ്ധേയമായത്.

രൺവീറിന് പകരം ഒരു സ്ത്രീയാണ് നഗ്ന ഫോട്ടോഷൂട്ട് നടത്തിയതെങ്കിൽ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്നാണ് മിമി ചക്രവർത്തി ചോദിക്കുന്നത്. പലരും ഹോട്ട് എന്ന് സൂചിപ്പിക്കുന്ന ഇമോജികളാണ് ചിത്രത്തിന് കീഴിൽ വന്നിരിക്കുന്നത്. ഒരു സ്ത്രീയാണ് ഇത്തരത്തിൽ പോസ് ചെയ്തതെങ്കിൽ സമൂഹം ഇത്തരത്തിലായിരിക്കില്ല പ്രതികരിക്കുക. നിങ്ങൾ അവളുടെ വീട് കത്തിക്കുകയും അവൾക്കെതിരെ പ്രതിഷേധ റാലി നടത്തുകയും വധഭീഷണി മുഴക്കുകയും അപമാനിക്കുകയും ചെയ്യില്ലേ? മിമി ട്വീറ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :