വിക്കിയുടെ കണ്ണുകളിലേക്ക് നോക്കി നയന്‍താര, ക്രിസ്മസ് വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 25 ഡിസം‌ബര്‍ 2021 (17:18 IST)

ആരാധകര്‍ക്ക് ക്രിസ്മസ് ആശംസകളുമായി എത്തിയിരിക്കുകയാണ് നയന്‍താര-വിക്കി താരജോഡികള്‍. വിക്കിയോട് ചേര്‍ത്ത് നിന്ന് കണ്ണുകളിലേക്ക് നോക്കി നില്‍ക്കുന്ന നയന്‍താരയും കാണാം.

'എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍.മനോഹരമായ ഒരു ദിനവും വരാനിരിക്കുന്ന മനോഹരമായ ഒരു വര്‍ഷവും നേരുന്നു'-വിക്കി കുറിച്ചു.

ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതുവാക്കുള രണ്ടു കാതല്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.ചിത്രത്തില്‍ കണ്‍മണി എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്.


വിജയ് സേതുപതിയും സാമന്തയും നയന്‍താരയ്‌ക്കൊപ്പം ഈ ചിത്രത്തിലുണ്ട്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഡബ്ബിങ് ജോലികള്‍ അടുത്തിടെ ആരംഭിച്ചിരുന്നു .ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :