തിയറ്ററുകളിലേക്ക് ഇല്ല, നയന്‍താരയുടെ ഓക്‌സിജനും ഒ.ടി.ടി റിലീസ് ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (14:30 IST)

സംവിധായകന്‍ വെങ്കട്ട് പ്രഭുവിന്റെ മുന്‍ അസോസിയേറ്റ് ആയിരുന്ന നവാഗതനായ ജി കെ വിക്നേഷ് സംവിധാനം ചെയ്യുന്ന 'ഓക്സിജന്‍' റിലീസിന് ഒരുങ്ങുകയാണ്. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. സിനിമ തിയറ്റര്‍ റിലീസ് ഒഴിവാക്കി ഒ.ടി.ടിയിലേക്ക് പോയെന്ന് റിപ്പോര്‍ട്ടുകള്‍.


ഡ്രീം വാരിയര്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും. ഒരു പ്രശസ്ത ഒടിടി പ്ലാറ്റ്ഫോം നിര്‍മ്മാതാക്കളെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

ചിത്രീകരണം ആരംഭിക്കുമ്പോള്‍ ചിത്രത്തിന്റെ പേര് ഇട്ടിരുന്നില്ല. ആഴ്ചകള്‍ക്ക് മുമ്പ് സിനിമയ്ക്ക് 'ഓക്സിജന്‍' എന്ന് ടൈറ്റില്‍ നല്‍കിയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :