സാമന്തമായുള്ള വിവാഹമോചനത്തിനുള്ള കാരണം ഇതോ ? നാഗചൈതന്യ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 ഡിസം‌ബര്‍ 2021 (15:13 IST)

ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു സാമന്തയും നാഗ ചൈതന്യയും വിവാഹമോചിതരായത്. നാഗ ചൈതന്യയുമായുള്ള വിവാഹമോചനം തന്നെ തകര്‍ത്തു കളയുമോയെന്ന് ഭയന്നിരുന്നുവെന്നും എന്നാല്‍ താന്‍ ഇപ്പോള്‍ കരുത്തയായി മുന്നേറുന്നതിനെക്കുറിച്ചും തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ നാഗ ചൈതന്യ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

തന്റെ കുടുംബാംഗങ്ങളെ അപമാനിക്കുന്ന വേഷങ്ങള്‍ ചെയ്യില്ലെന്ന് നാഗ ചൈതന്യ അടുത്തിടെ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.

'ആ വേഷങ്ങള്‍ എന്റെ കുടുംബത്തെയും ഞങ്ങളുടെ പ്രശസ്തിയെയും ബാധിക്കരുത്. എന്റെ കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കുന്ന വേഷങ്ങള്‍ ഞാന്‍ സ്വീകരിക്കില്ല'- നാഗചൈതന്യ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :