കെ ആര്‍ അനൂപ്|
Last Modified ശനി, 22 ഒക്‌ടോബര്‍ 2022 (10:54 IST)
നടി മേഘ്‌ന രാജിന്റെ മകന് ഇന്ന് രണ്ടാം പിറന്നാള്‍.റായന്റെ ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് സന്തോഷം നടി അറിയിച്ചത്.എന്റെ അനുഗ്രഹം എന്നാണ് ആശംസകള്‍ നേര്‍ന്നുകൊണ്ട് മേഘ്‌ന കുറിച്ചത്.
ജൂനിയര്‍ ചീരു എന്നാണ് റായനെ ആരാധകര്‍ വിളിക്കാറുള്ളത്.
പത്തു വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് മേഘ്ന ചിരഞ്ജീവിയെ ജീവിത പങ്കാളിയാകാന്‍ തീരുമാനിച്ചത്. നടന് അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതം മേഘ്നയുടെ സന്തോഷം കവര്‍ന്നെടുത്തു.2020 ജൂണ്‍ 7നാണ് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം ചിരഞ്ജീവി സര്‍ജ മരിക്കുന്നത്.
2020 ഒക്ടോബര്‍ 22 നാണ് താരം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന്റെ വേദനയില്‍ നിന്നും കരകയറിയത് മകന്റെ വരവോടെയായിരുന്നു.