എന്നും കൂടെയുണ്ടാകണം, ഭര്‍ത്താവിന്റെയും മകന്റെയും പേരുകള്‍ കൈയ്യില്‍ ടാറ്റു ചെയ്ത് നടി മേഘ്ന

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (10:12 IST)
പത്തു വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് മേഘ്ന ചിരഞ്ജീവിയെ ജീവിത പങ്കാളിയാകാന്‍ തീരുമാനിച്ചത്. നടന് അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതം മേഘ്നയുടെ സന്തോഷം കവര്‍ന്നെടുത്തു.2020 ജൂണ്‍ 7നാണ് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം ചിരഞ്ജീവി സര്‍ജ മരിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള നല്ല ഓര്‍മ്മകള്‍ ഇപ്പോഴും നടിയുടെ മനസ്സില്‍ മായാതെ കിടക്കുന്നു. ഇപ്പോഴിതാ ഭര്‍ത്താവിന്റെയും മകനെയും പേരുകള്‍ കൈയ്യില്‍ ടാറ്റു ചെയ്തിരിക്കുകയാണ് മേഘ്ന.

2020 ഒക്ടോബര്‍ 22 നാണ് താരം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന്റെ വേദനയില്‍ നിന്നും കരകയറിയത് മകന്റെ വരവോടെയായിരുന്നു
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :