കെ ആര്‍ അനൂപ്|
Last Modified ശനി, 17 ജൂണ്‍ 2023 (15:15 IST)
'ഓം ഹ്രീം കുട്ടിച്ചാത്ത' എന്ന് കണ്ണടച്ച് രാജുവും രാധയും വിളിച്ചാല്‍ പ്രത്യക്ഷനാവുന്ന മായാവി.1984ന് ശേഷം ജനിച്ച കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരായിരുന്നു മായാവി.ഈ കഥ സിനിമയായാലോ?ലുട്ടാപ്പിയും കുട്ടൂസിനും ഡാകിനിയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു സിനിമ വരുകയാണെങ്കില്‍ അതില്‍ മായാവിയായി ആര് വേഷമിടുമെന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
നടന്‍ സൂരജ് തേലക്കാട് മായാവി ആയാല്‍ എങ്ങനെയുണ്ടാകും ? അത് പൊളിക്കും എന്നാണ് സൂരജ് തന്നെ പറയുന്നത്. അഖില്‍ അശോകന്‍ (സിനിഫൈല്‍) ആണ് ഇത്തരം ഒരു ആശയത്തിന് പിന്നില്‍.
1984ലെ ഒരു ഓഗസ്റ്റ് മാസത്തില്‍ പുറത്തിറങ്ങിയ ബാലരമയിലാണ് ആദ്യമായി മായാവി കുട്ടികള്‍ക്ക് മുന്നില്‍ എത്തിയത്.ദുര്‍മന്ത്രവാദികളായ കുട്ടൂസന്റേയും ഡാകിനിയുടേയും കൈയില്‍ നിന്നും മായാവിയെ കുട്ടികള്‍ രക്ഷിക്കുന്നത് ഇവരില്‍ നിന്നും കുട്ടികളെ മായാവി രക്ഷിക്കുന്നത് ആയിരിക്കും കഥ.