ഏത് സംവിധായകനെയും മോഹിപ്പിക്കുന്ന അഭിനേതാവായി ഷെയ്ന്‍ വളര്‍ന്നിരിക്കുന്നു:സലാം ബാപ്പു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2022 (08:52 IST)
ഷെയ്ന്‍ നിഗത്തിന്റെ 27-ാം ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു സിനിമ ലോകം ആഘോഷിച്ചത്. നടനൊപ്പം ആയിരത്തൊന്നാം രാവ് എന്ന സിനിമയില്‍ പ്രവര്‍ത്തിച്ച സംവിധായകനാണ് സലാം ബാപ്പു.ഏത് സംവിധായകനെയും മോഹിപ്പിക്കുന്ന അഭിനേതാവായി ഷെയ്ന്‍ വളര്‍ന്നിരിക്കുന്നു എന്നാണ് സലാം ബാപ്പു പറയുന്നത്.

'ഷെയ്ന്‍, നിന്റെ കൂടെയുള്ള ഓരോ നിമിഷവും മറക്കാന്‍ കഴിയാത്തതാണ്, പലപ്പോഴും ഒരഭിനേതാവെന്ന രീതിയില്‍ നീ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്, ഏത് സംവിധായകനെയും മോഹിപ്പിക്കുന്ന അഭിനേതാവായി വളര്‍ന്നിരിക്കുന്നു.. നിന്റെ പെരുമാറ്റവും സിനിമയോടുള്ള അര്‍പ്പണ ബോധവും മറ്റുള്ളവര്‍ക്ക് അനുകരണീയമാണ്... സിനിമക്കിടയില്‍ നമ്മള്‍ തമ്മിലുള്ള പരസ്പര ധാരണയും പൊരുത്തവും എന്റെ യാത്രയില്‍ വലിയ ഊര്‍ജ്ജമായിരുന്നു... ഈ ജന്മദിനത്തില്‍ കരിയറില്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു'-സലാം ബാപ്പു കുറിച്ചു.

ചിത്രത്തില്‍ അഞ്ച് ഗാനങ്ങള്‍ ഉണ്ടെന്നും സംഗീതമൊരുക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബ് ആണെന്നും സംവിധായകന്‍ സലാം ബാപ്പു നേരത്തെ പറഞ്ഞിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :