മാർവലിന്റെ ആദ്യ മുസ്‌ലിം സൂപ്പർ ഹീറോ, തരംഗമായി മിസ് മാർവൽ

അഭിറാം മനോഹർ| Last Updated: വ്യാഴം, 9 ജൂണ്‍ 2022 (19:56 IST)
സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ സൂപ്പർ ഹീറോ പുറത്തിറങ്ങി. മാർവലിന്റെ ആദ്യ മുസ്‌ലിം സൂപ്പർ ഹീറോയെയാണ് ഇത്തവണ മാർവൽ അവതരിപ്പിച്ചിരിക്കുന്നത്. ക്യാപ്റ്റൻ മാർവലിന്റെ തീവ്ര അനുയായിയായാണ് കമല ഖാൻ പരമ്പരയിൽ എത്തുന്നത്. കമലയുടെ കർക്കശമായ ദക്ഷിണേഷ്യൻ മാതാപിതാക്കള്‍ അവളെ ഒരു അവഞ്ചർ ഷോയില്‍ പങ്കെടുക്കാൻ അനുവദിക്കുമോ എന്ന ആശങ്കയിലാണ് സീരീസ് ആരംഭിക്കുന്നത്.

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യമുസ്‌ലീം സൂപ്പർ ഹീറോയായ കമലാഖാൻ അവളുടെ മാതാപിതാക്കളോടും അവളുടെ മതപരമായ വ്യക്തിത്വത്തോടും നിരന്തരം പോരാടുകയും അതേസമയം ന്യുജേഴ്‌സിയിൽ അവളുടേതായ ഇടം സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കൗമാരക്കാരിയാണ്.


ബിഷ കെ അലിയാണ് ഈ സീരിസിന്‍റെ ക്രിയേറ്റര്‍. സന അമാനത്ത് രചിതാവാണ്, ആദിൽ എൽ-അർബി, ബിലാൽ ഫലാഹ് എന്നിങ്ങനെ ദക്ഷിണേഷ്യക്കാരായ സംഘമാണ് ചിത്രത്തിൻറെ പിന്നണിയിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :