മാലിക്കിലെ ഡോക്ടര്‍, 84ല്‍ നിന്ന് 60 കിലോ ശരീര ഭാരം കുറച്ച് നടി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ജൂണ്‍ 2022 (17:31 IST)

ഒറ്റ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാര്‍വതി ആര്‍ കൃഷ്ണ. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിലെ ജയിലിലെ ഡോക്ടറുടെ വേഷം ചെയ്തയാളാണ് പാര്‍വതി. സീരിയലുകളിലും സജീവമായ താരം പത്തനംത്തിട്ട സ്വദേശിയാണ്.

ഇപ്പോഴിതാ തന്റെ മേക്കോവര്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പാര്‍വതി. 84 കിലോ ശരീര ഭാരം ഉണ്ടായിരുന്ന താന്‍ 60 കിലോയിലേക്ക് ഭാരം കുറച്ചുവെന്ന് നടി പറയുന്നു.

ശരീരഭാരം കുറിച്ചതിന് പിന്നിലെ കഷ്ടപ്പാട് വ്‌ലോഗിലൂടെ നടി പങ്കുവെക്കും.ഏയ്ഞ്ചല്‍സ് എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. ഓഡിഷനില്‍ ഒന്നും അധികം പങ്കെടുക്കാത്ത ആളാണ് താനെന്നും ഒഡീഷനിലൂടെ തന്നെയാണ് മാലിക്കില്‍ എത്തിയതെന്നും നടി പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :