അനുബന്ധ വാര്‍ത്തകള്‍
- ആഗതനില്‍ സത്യരാജിന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് ആരാണെന്ന് അറിയുമോ? അതൊരു പ്രമുഖ മലയാള നടന് !
- പ്രേക്ഷകനെ വെറുപ്പിച്ച പത്ത് ദിലീപ് ചിത്രങ്ങള്‍; ഈ സിനിമകള്‍ തുടക്കം മുതല്‍ ഒടുക്കം വരെ കാണുക ദുഷ്കരം
- നടിയെ അന്വേഷിച്ചകേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ്
- മുന്‍കൂര്‍ ജാമ്യം: ദിലീപിന്റെ വീടിന്റെ മുന്നില്‍ ലഡുവിതരണം
- ദിലീപിന് ഉപാധികളോടെ ജാമ്യം, വ്യവസ്ഥകൾ ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റിനായി സമീപിക്കാം: ഹൈക്കോടതി
ദിലീപേട്ടനെ എനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല; വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവത്തെ കുറിച്ച് നടി മന്യ
ജോക്കര്‍, കുഞ്ഞിക്കൂനന്, സ്വപ്നക്കൂട് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മന്യ. വിവാഹശേഷം താരം സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. ഇപ്പോള്‍ കുടുംബത്തോടൊപ്പം യുഎസിലാണ് താരം.
ദിലീപ് നായകനായ കുഞ്ഞിക്കൂനനില്‍ അഭിനയിക്കാനെത്തിയപ്പോള്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് മന്യ ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ദിലീപ് ഇരട്ടഡ വേഷത്തിലെത്തിയ ചിത്രമാണ് കുഞ്ഞിക്കൂനന്. ഇതില്‍ കുഞ്ഞന്‍ എന്ന ദിലീപിന്റെ കഥാപാത്രം ഏറെ വ്യത്യസ്തമായിരുന്നു. പെട്ടന്ന് കണ്ടാല്‍ അത് ദിലീപ് ആണെന്ന് ആര്‍ക്കും തോന്നില്ല. അത്രത്തോളം വേഷപകര്‍ച്ച കൊണ്ട് താരം ആരാധകരെ ഞെട്ടിച്ചു.
കുഞ്ഞിക്കൂനന് സെറ്റിലെത്തിയപ്പോള്‍ തനിക്ക് ദിലീപിനെ മനസിലായില്ലെന്നാണ് മന്യ പറയുന്നത്. കുഞ്ഞന്‍ എന്ന കഥാപാത്രത്തിനായി ദിലീപേട്ടന് മേക്കപ്പിട്ടിരിക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിനു മുന്നിലൂടെയാണ് കടന്നുപോയത്. എനിക്ക് ദിലീപേട്ടനെ മനസിലായില്ല. അദ്ദേഹം എന്റെ പേര് വിളിച്ചപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കുകയും എന്നാല്‍ കുഞ്ഞനെ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയെന്നും താരം പറയുന്നു.
ജോക്കറിലെ കമല എന്ന കഥാപാത്രമാണ് മന്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. വണ്മാന് ഷോ, രാക്ഷസരാജാവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലും മന്യ അഭിനയിച്ചിട്ടുണ്ട്.