'ജാനേമന്‍' സംവിധായകന്റെ 'മഞ്ഞുമ്മല്‍ ബോയ്‌സ്' ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 9 ഡിസം‌ബര്‍ 2023 (11:08 IST)
സൗബിന്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഞ്ഞുമ്മല്‍ ബോയ്‌സ്' ഒരുങ്ങുന്നു.101 ദിവസത്തെ ചിത്രീകരണത്തിന് ശേഷം നിര്‍മ്മാതാക്കള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കി സിനിമ തിയേറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ചിത്രം ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.


ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ഖാലിദ് റഹ്‌മാന്‍, ചന്തു സലിംകുമാര്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷ്വാന്‍ ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഛായാഗ്രാഹകനും സംവിധായകനുമായ ഷൈജു ഖാലിദ് ആണ് ക്യാമറയ്ക്ക് പിന്നില്‍.സുശിന്‍ ശ്യാം സംഗീതം ഒരുക്കുന്ന സിനിമയ്ക്ക് വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :