ചലച്ചിത്ര മേളകളില്‍ തിളങ്ങിയ 'ആട്ടം', വിനയ് ഫോര്‍ട്ട് ചിത്രം തിയറ്ററുകളിലേക്ക്, ട്രെയിലര്‍ പുറത്ത്
കെ ആര്‍ അനൂപ്|
Last Modified ശനി, 9 ഡിസംബര്‍ 2023 (09:08 IST)
നവാഗതനായ ആനന്ദ് ഏകര്‍ഷി രജനിയും സംവിധാനവും നിര്‍വഹിക്കുന്ന ആട്ടം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി.വിനയ് ഫോര്‍ട്ട്, സെറിന്‍ ശിഹാബ്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി എന്നീ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ജോയ് മൂവി പ്രൊഡക്ഷന്‍സിന് കീഴില്‍ ഡോ. അജിത് ജോയ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി അഞ്ചിന് പുറത്തിറങ്ങുന്ന ചിത്രത്തില്‍ നാടക രംഗത്തെ പ്രമുഖരും അഭിനയിക്കുന്നുണ്ട്.
2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിലെ മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ഏഞ്ചല്‍സില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിന്റെ ഉദ്ഘാടന ചിത്രവും ആയിരുന്നു ആട്ടം.കേരള രാജ്യാന്തര മേളയിലും പ്രദര്‍ശിപ്പിക്കും. രണ്ട് ജെ സി ഡാനിയല്‍ അവാര്‍ഡും സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്.