1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Manju Warriers Statment on Current issue

'നിലപാട് ഒന്നേയുള്ളൂ, അത് അവൾക്കറിയാം, ആവർത്തിച്ച് പറയേണ്ട ആവശ്യമില്ല': മഞ്‌ജു വാര്യർ

'നിലപാട് ഒന്നേയുള്ളൂ, അത് അവൾക്കറിയാം, ആവർത്തിച്ച് പറയേണ്ട ആവശ്യമില്ല': മഞ്‌ജു വാര്യർ

മഞ്ജു വാര്യർ
താൻ എപ്പോഴും ആക്രമത്തെ അതിജീവിച്ച കൂട്ടുകാരിക്കൊപ്പമെന്ന് നടി മഞ്‌ജു വാര്യർ. സിനിമയിൽ സമീപകാലത്തുണ്ടായ വിവാദങ്ങളിൽ നിലപാടുകൾ ഒന്നും പറയാതെ മഞ്‌ജു വാര്യർ മാറി നിൽക്കുകയായിരുന്നു. ഇപ്പോൾ ഒരു മാദ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
 
'നിലപാട് ഒന്നേയുള്ളൂ. അത് അവള്‍ക്കൊപ്പം തന്നെ. അത് ആവര്‍ത്തിച്ച് പറയേണ്ട ആവശ്യമില്ല. അത് അവള്‍ക്കും അറിയാം. എന്നെ അടുത്തറിയുന്ന എല്ലാവര്‍ക്കും അറിയാം. ലൈക്കും ഹാഷ്ടാഗുകളുമെല്ലാം ഉണ്ടാകുന്നതിന് മുന്‍പുള്ള ഹൃദയബന്ധമാണ് ഞങ്ങളുടേത്.'
 
ഇപ്പോൾ സിനിമയിൽ സജീവ സാന്നിധ്യമാണ് മഞ്ജു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറാണ് മഞ്‌ജുവിന്റെ ഏറ്റവും പുതിയ സിനിമ.
About Writer
Rijisha M.
അടുത്ത ലേഖനം
മമ്മൂട്ടി ചിത്രമായിരുന്ന 'കിരീടം' മോഹൻലാലിലേക്ക് എത്തിയത് എങ്ങനെ?