1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dileeps new movie

മജീഷ്യനായി ദിലീപ്; പ്രൊഫസർ ഡിങ്കന്റെ അടുത്ത ഘട്ടം ചിത്രീകരണം ഉടൻ ആരംഭിക്കും

ദിലീപ് ചിത്രം പ്രൊഫസർ ഡിങ്കന്റെ അടുത്ത ഘട്ട ചിത്രീകരണം ഉടൻ ആരംഭിക്കും

ദിലീപ്
നീണ്ട ഇടവേളയ്‌ക്ക് ശേഷം ദിലീപ് വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്. ദിലീപ് ചിത്രം പ്രൊഫസർ ഡിങ്കന്റെ അടുത്ത ഘട്ടം ചിത്രീകരണം അടുത്തമാസം ആരംഭിക്കും. രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ഡിങ്കൻ‍. 
 
കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന സിനിമയാണ് പ്രൊഫസർ ഡിങ്കൻ. നമിത തന്നെയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കമ്മാരസംഭവത്തിലും നമിത തന്നെയായിരുന്നു നായിക. ദുബായ്, എറണാകുളം എന്നിവിടങ്ങളാകും പ്രധാനലൊക്കേഷൻ. 
 
ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് നിര്‍മാണം. റാഫിയാണ് തിരക്കഥ. ഒരു മാജിക്കുകാരനായാണ് ദിലീപ് എത്തുന്നത്. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
About Writer
Rijisha M.
അടുത്ത ലേഖനം
അതെങ്ങനെ ശരിയാകും? ലാലിന്റെ അച്ഛനായി ഞാനോ? - സിബിയോട് അന്തം‌വിട്ട് മമ്മൂട്ടി ചോദിച്ചു