അനുബന്ധ വാര്‍ത്തകള്‍
- വീട്ടിൽ വരുന്നവരോട് ഞാൻ ഇപ്പോൾ ചോദിക്കുന്നത് കുറച്ച് കഞ്ഞി എടുക്കട്ടേ എന്നാണ്: മഞ്ജു വാര്യർ
- ഞാൻ കാത്തിരിക്കുന്നത് ആ നിമിഷങ്ങൾക്കായി: മഞ്ജു വാര്യർ
- ‘മഞ്ജുവിനെ ദിലീപ് ചീത്ത സ്ത്രീയാക്കി, ഒരമ്മ എങ്ങനെ ആകാൻ പാടില്ലയോ അങ്ങനെ വരുത്തിതീർത്തു’
- വിവാദങ്ങളുടെ പിന്നാലെ ഒടിയനും ശ്രീകുമാർ മേനോനും, തലയുയർത്തി പേരൻപ്!
- ‘എനിക്ക് ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫാ, ഞാൻ പൊളിക്കും’- ഒടിയനിലെ ട്രോൾ ഡയലോഗിനെ ഏറ്റെടുത്ത് മഞ്ജു വാര്യർ
സംവിധാനത്തിൽ പൃഥ്വിരാജ് എന്ന നടനെ ആദ്യ ദിവസം മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ: മഞ്ജു വാര്യർ
സംവിധാനത്തിൽ പൃഥ്വിരാജ് എന്ന നടനെ ആദ്യ ദിവസം മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ: മഞ്ജു വാര്യർ
പൃഥ്വിരാജിന്റെ അരങ്ങേറ്റ ചിത്രമായ ലൂസിഫറിൽ മോഹൻലാലിന്റെ നായികയായെത്തുന്നത് മഞ്ജു വാര്യർ ആണ്. പൃഥ്വിരാജിന്റെ സംവിധാനത്തേക്കുറിച്ച് മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ ആകുന്നത്. ആദ്യമായി സംവിധാനം ചെയ്യുന്ന ഒരാളാണ് പൃഥ്വി എന്ന് പറയില്ല എന്ന് മഞ്ജു പറയുന്നു.
'രാജുവുമായി അടുത്ത് സംസാരിക്കുന്നത് ലൂസിഫറിന്റെ സെറ്റിൽ വെച്ചാണ്. പല ചടങ്ങുകളിലും മറ്റും കാണാറുണ്ടെങ്കിലും അധികം സംസാരിക്കാറില്ലായിരുന്നു. മാത്രമല്ല രാജുവിന്റെ കൂടെ അഭിനയിച്ചിട്ടുമില്ല. കൂടെ അഭിനേതാവ് ആയി ജോലിചെയ്യുന്നതും സംവിധായകനായി ജോലി ചെയ്യുന്നതും താരതമ്യം ചെയ്യാന്‍ എനിക്ക് അറിയില്ല.
എന്നാല്‍ സെറ്റില്‍ എത്തി ആദ്യ ദിവസം മാത്രമേ നടന് പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നിയുള്ളു. പിന്നീട് മലയാളത്തിലെ ഒരു പരിചയ സമ്പന്നനായ ആളാണ് സംവിധാനം ചെയ്യുന്നത് എന്നാണ് തോന്നിയത്'- മഞ്ജു വാര്യര്‍ പറയുന്നു.