1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Manikandan achari facebook post

റേഷനും ഭക്ഷ്യകിറ്റും വാങ്ങാന്‍ സെലിബ്രിറ്റി ക്യൂവില്‍,മണികണ്ഠന്‍ ആചാരിയ്ക്ക് കൈയടിച്ച് സോഷ്യല്‍ മീഡിയ

മണികണ്ഠന്‍ ആചാരി
സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ഓരോന്നും മണികണ്ഠന്‍ ആചാരി പങ്കുവയ്ക്കാറുണ്ട്.തന്റെ അവകാശമായ റേഷനും ഭക്ഷ്യകിറ്റും ലഭിച്ച സന്തോഷത്തിലാണ് നടന്‍.
 
'അങ്ങനെ എന്റെ അവകാശമായ , അനുവദിനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു.സന്തോഷം'-മണികണ്ഠന്‍ ആചാരി കുറിച്ചു. 
 
പുതിയ വീടിലേക്കുള്ള കാര്‍ഡ് അനുവദിച്ചിട്ട് കുറഞ്ഞ കാലയളവ് ആയിട്ടുള്ളൂ അതുകൊണ്ടാണ് ഇതിനു മുമ്പ് കിട്ടാതിരുന്നത് എന്നും നടന്‍ പറഞ്ഞു. 'കിറ്റ് വാങ്ങാന്‍ ക്യൂ നിന്ന ആദ്യ സെലിബ്രിറ്റി, നിങ്ങള്‍ പൊളിച്ചു ചേട്ടാ' എന്നാണ് ആരാധകര്‍ പറയുന്നത്.
അടുത്ത ലേഖനം
'അയ്യോ, സൂചി പേടിയാണേ...'കണ്ണടച്ച് വാക്‌സിനെടുത്ത് നടി മാളവിക മേനോന്‍