കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 13 ജനുവരി 2021 (21:19 IST)
മോഹൻലാൽ -
ഫാസിൽ കൂട്ടുകെട്ടിൽ പിറന്ന ചലച്ചിത്ര വിസ്മയമാണ് മണിച്ചിത്രത്താഴ്. റിലീസ് ചെയ്തിട്ട് 27 വർഷങ്ങൾ പിന്നിടുമ്പോഴും വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ചിത്രം. മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ ഫാസിൽ.
"ഒരു പടം അതിൻറെ പരമാവധിയിൽ കൊടുത്താൽ അതിനപ്പുറത്തേക്ക് രണ്ടാംഭാഗം വരാൻ വലിയ പ്രയാസമാണ്. മണിച്ചിത്രത്താഴും നോക്കത്താ ദൂരത്തും ഒക്കെ അതിൻറെ പരമാവധിയിൽ എത്തിനിൽക്കുകയാണ്. രണ്ടാം ഭാഗം ഇറക്കിയാൽ ഉള്ള പേര് പോകാൻ സാധ്യതയുള്ള പരിപാടിയാണ്." - ഫാസിൽ പറഞ്ഞു.
റിലീസായി 27 വർഷം കഴിഞ്ഞിട്ടും മണിച്ചിത്രത്താഴ് എന്ന
സിനിമ ഇന്നും പുതുമയോടെയാണ് ചലച്ചിത്ര പ്രേമികൾ കാണുന്നത്. കാലമെത്രകഴിഞ്ഞാലും നാഗവല്ലിയും നകുലനും സണ്ണിയും ഒക്കെ മലയാളികളുടെ മനസ്സിൽ ഉണ്ടാകും.