'ദൃശ്യം 2' റിലീസ് ഫെബ്രുവരിയിൽ ? ട്രെയിലര്‍ എന്ന് ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 ജനുവരി 2021 (10:49 IST)
മോഹൻലാലിൻറെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ജനുവരി ഒന്നിന് എത്തിയെങ്കിലും റിലീസ് സംബന്ധിച്ച വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. ഫെബ്രുവരിയിൽ ചിത്രം റിലീസ് ചെയ്യാനാണ് സാധ്യത എന്നാണ് നിർമ്മാതാവ് കൂടിയായ പറയുന്നത്.

സിനിമയുടെ എല്ലാ ജോലികളും പൂർത്തിയാക്കി ജനുവരി അവസാനമേ ആമസോൺ പ്രൈമിന് കൈ മാറുകയുള്ളൂയെന്ന് ജിത്തു ജോസഫും പറഞ്ഞിരുന്നു. അതിനാൽ തന്നെ ജനുവരിയിൽ ദൃശ്യവുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റുകൾ ഒന്നും വരാൻ സാധ്യതയില്ല എന്നാണ് കരുതുന്നത്. ട്രെയിലർ, പ്രമോ വീഡിയോകൾ ഉൾപ്പെടെയുള്ളവ ഫെബ്രുവരിയിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഴു വർഷങ്ങൾക്കു ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗം തിയേറ്ററിൽ കാണാനാവില്ലെങ്കിലും പ്രേക്ഷകർ വലിയ പ്രതീക്ഷകളിലാണ്. ഐപിഎസ് ഗീത പ്രഭാകറിൻറെ കുടുംബവും ജോർജുകുട്ടിയും കുടുംബവും തമ്മിലുള്ള പ്രശ്നങ്ങളും ഇത്തവണയും സിനിമയിൽ നിറഞ്ഞു നിൽക്കും.

ഈ വർഷം ആദ്യം രണ്ട് ചിത്രങ്ങൾ ആണ് റിലീസിനെത്തുന്നത്. ദൃശ്യം 2 കൂടാതെ മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസിന് എത്തുന്നുണ്ട്. മാർച്ച് 26ന് റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :