'നെയ്യാറ്റിന്‍‌കര ഗോപൻ' അടുത്ത മംഗലശ്ശേരി നീലകണ്ഠൻ ?

കെ ആര്‍ അനൂപ്| Last Modified ശനി, 9 ജനുവരി 2021 (14:37 IST)
നെയ്യാറ്റിൻകര ഗോപൻ മോഹൻലാലിൻറെ പുതിയ അവതാരം. ആറാട്ടിലെ ലാലിൻറെ പുതിയ ലുക്ക് ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. സ്ഫടികത്തിലെ ആട് തോമ, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, നരസിംഹത്തിലെ ഇന്ദുചൂഡൻ തുടങ്ങിയ സിനിമകളിലെ ലാൽ കഥാപാത്രങ്ങൾ പോലെ സിനിമയെക്കാൾ മോഹൻലാലിൻറെ കഥാപാത്രങ്ങൾ പേരെടുക്കുന്ന മറ്റൊരു ചിത്രമായിരിക്കും ഇതെന്നാണ് സിനിമാപ്രേമികൾക്കിടയിലെ സംസാരം. അതിന് സൂചന നൽകിക്കൊണ്ടാണ് കഴിഞ്ഞദിവസം ആറാട്ടിലെ പുത്തൻ പോസ്റ്റർ പുറത്തുവന്നത്. രാജകീയമായ കസേരയിൽ ഫുൾസ്ലീവ് ഷർട്ടും കറുത്ത കരയുള്ള മുണ്ടുടുത്ത് നെയ്യാറ്റിൻകര ഗോപൻ സ്റ്റൈൽ നടൻ തന്നെ പങ്കുവെച്ചത്. നെയ്യാറ്റിൻകര ഗോപൻറെ ആറാട്ട് എന്നാണ് സിനിമയുടെ മുഴുവൻ പേര്.

സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആക്ഷനും മാസ് ഡയലോഗുകളും ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് കൂടിയായ ഉദയകൃഷ്ണ വെളിപ്പെടുത്തിയിരുന്നു. മാസ് മസാല പടം ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ പുറത്തുവന്ന ലൊക്കേഷൻ ചിത്രങ്ങളും അത്തരത്തിലുള്ളതായിരുന്നു.

ശ്രദ്ധ ശ്രീനാഥാണ് നായിക. ഐ‌എ‌എസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് നടി എത്തുന്നത്. സിദ്ദിഖ്, സായ് കുമാർ, നെടുമുടി വേണു, ഇന്ദ്രൻസ് വിജയരാഘവൻ, സ്വാസിക, രചന നാരായണന്‍‌കുട്ടി, ഷീല എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :